English| മലയാളം

വനിത വിശ്രമകേന്ദ്രം - നിയമാവലി

      വനിത വിശ്രമകേന്ദ്രം - നിയമാവലി

 ലക്ഷ്യം: കോട്ടയം നഗരത്തിലെത്തുന്ന വനിതകള്‍ക്ക് സുരക്ഷിതമായി വിശ്രമിക്കുന്നതിന് വേണ്ട സൌകര്യം  ഒരുക്കുന്നതിന് ലക്ഷ്യമിടുന്നു.
  ഇവിടെ എത്തുന്നവരില്‍ നിന്നും കുറഞ്ഞ നിരക്കിലുള്ള ഫീസ് ഈടാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

 പ്രവര്‍ത്തന സമയം:  ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നു.

 പ്രവര്‍ത്തന രീതീ:

 1. നഗരസഭ കൌണ്‍സില്‍ തീരുമാനിക്കുന്ന കുടുംബശ്രീ യൂണിറ്റിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്നു.
 2. 2, 5, 12 എന്ന മണിക്കൂര്‍ ക്രമത്തില്‍ നഗരസഭ കൌണ്‍സില്‍ നിശ്ചയിക്കുന്ന നിരക്കിലുള്ള ഫീസ് ഈടാക്കുന്നു.
 3. വനിതകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
 4. പരമാവധി 12 മണിക്കൂര്‍ മാത്രമേ വിശ്രമകേന്ദ്രത്തില്‍ തങ്ങുവാന്‍ അനുവദിക്കുകയുള്ളു. സ്ഥിരമായി വിശ്രമ കേന്ദ്രത്തില്‍ തങ്ങുവാന്‍
  അനുവദിക്കുന്നതല്ല.
 5. ടോയ് ലെറ്റ് സൌകര്യം മാത്രം ഉപയോഗിക്കന്നവര്‍ക്ക് കൌണ്‍സില്‍ തീരുമാന പ്രകാരം പ്രത്യേക ഫീസ് ഈടാക്കുന്നതാണ്.
 6. നടത്തുന്ന ഏജന്‍സിയുടെ കാലാവധി 3 വര്‍ഷം ആയിരിക്കും.3 വര്‍ഷത്തിനുശേഷം കാലാവധി പുതുക്കുന്നതിനോ പുതിയ ഏജന്‍സി
  യെ ഏല്‍പ്പിക്കുന്നതിനോ നഗരസഭ കൌണ്‍സിലിന് അധികാരമുണ്ടായിരിക്കും.
 7. നിര്‍വ്വഹണം നടത്തുന്ന ഏജന്‍സിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത പക്ഷം ഒരാഴ്ച സമയത്തെ നോട്ടീസ് നല്‍കി ഈ ഏജന്‍സി
  യെ ഒഴിവാക്കി മറ്റൊരു ഏജന്‍സിക്ക് നല്‍കുന്നതിന് കൌണ്‍സിലിന് അധികാരമുണ്ടായിരിക്കും.എന്നാല്‍ നിര്‍വ്വഹണം നടത്തുന്ന
  ഏജന്‍സിയുടെ പ്രവര്‍ത്തനം നിയമനിരുദ്ധമാണെന്ന് നഗരസഭയ്ക് ബോധ്യപ്പെട്ടാല്‍ നോട്ടീസ് നല്‍കാതെ തന്നെ സ്ഥാപനം ഏ
  റ്റെടുക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും നഗരസഭയ്ക് അധികാരമുണ്ടായിരിക്കും.
 8. നഗരസഭ നല്‍കുന്ന അടിസ്ഥാന സൌകര്യങ്ങള്‍ക്ക് പുറമെ വിശ്രമകേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍
  പ്പെടുത്തുന്നതിന് ഏജന്‍സിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
 9. സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി ചാര്‍ജ്ജ്, വെള്ളക്കരം എന്നിവ ഏജന്‍സി വഹിക്കേണ്ടതാണ്.
 10. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നഗരസഭ കൌണ്‍സില്‍ നിശ്ചയിക്കുന്ന തുക ഓരോ വര്‍ഷവും സ്ഥാപനം നടത്തിപ്പിനായി
  ഏജന്‍സി മുന്‍കൂറായി നഗരസഭ ഫണ്ടില്‍ ഏല്‍പ്പിക്കേണ്ടതാണ്.
 11. ഏതെങ്കിലും കാരണവശാല്‍ കുടുംബശ്രീ അല്ലാതെ മറ്റൊരു ഏജന്‍സിയെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഏല്‍പ്പിക്കേണ്ടി വരുന്ന
  പക്ഷം പ്രതിവര്‍ഷം നിശ്ചയിക്കുന്ന തുകയ്ക് പുറമേ നഗരസഭ കൌണ്‍സില്‍ നിശ്ചയിക്കുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റും മുന്‍കൂറായി ഈടാ
  ക്കുന്നതാണ്.
 12. സ്ഥാപനത്തിന്റെ സ്ഥാവരജംഗമ വസ്തുക്കള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഏജന്‍സിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന്
  നഗരസഭ കൌണ്‍സിലിന് അധികാരമുണ്ടായിരിക്കും.
 13. ഈ നിയമാനലി കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തുന്നതിന് നഗരസഭ കൌണ്‍സിലിന് അധികാരമുണ്ടായിരിക്കുന്നതാണ്.